സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇതുവരെ 17 കൊവിഡ് മരണങ്ങള്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇതുവരെ 17 കൊവിഡ് മരണങ്ങള്‍

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂരില്‍ കഴിഞ്ഞ ഏഴാം തീയതി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെത് കൊവിഡ് മരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു

87കാരനായ കുമാരന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ സ്രവ പരിശോധന പോസിറ്റീവായിരുന്നു. ഫലം വന്ന ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. പിറ്റേ ദിവസം വന്ന കണക്കുകളില്‍ കുമാരന്റെ മരണം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു

ഇയാള്‍ക്ക് രോഗബാധ എവിടെ നിന്നുണ്ടായെന്നതില്‍ സ്ഥിരീകരണമില്ല. തൃശ്ശൂരില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story