മുഖ്യമന്ത്രിയുടെ ദിനംപ്രതിയുടെ പത്രസമ്മേളനം ഇനി തുടരില്ല; കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിൽ മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രിയുടെ ദിനംപ്രതിയുടെ പത്രസമ്മേളനം ഇനി തുടരില്ല; കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിൽ മാധ്യമങ്ങളെ കാണും

കൊവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയയൻ ദിനംപ്രതി നടത്തി വന്ന പത്രസമ്മേളനങ്ങൾ ഇനിയുണ്ടാകില്ല. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഇടവിട്ട ദിവസങ്ങളിലോ മന്ത്രിസഭാ യോഗം നടക്കുന്ന ബുധനാഴ്ചകളിലോ പത്രസമ്മേളനം നടത്താനാണ് ഉപദേശം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നില്ല. നേരത്തെ രണ്ടാംഘട്ടത്തിൽ കൊവിഡ് നിയന്ത്രണ വിധേയമായപ്പോൾ പത്രസമ്മേളനം നിർത്താൻ മുഖ്യമന്ത്രി ആലോചിച്ചിരുന്നു. എന്നാൽ വിദേശ മലയാളികൾ അടക്കം സമ്മർദം ചെലുത്തിയ സാഹചര്യത്തിൽ പത്രസമ്മേളനം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

പ്രവാസികളുടെ വരവോടെ ജൂലൈ പകുതി വരെ രോഗവ്യാപന തോത് ഉയരുമെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗൺ ഇളവുകൾ നൽകി വരുന്ന സാഹചര്യത്തിൽ പത്രസമ്മേളനം ദിനംപ്രതി നടത്തേണ്ടതില്ലെന്നാണ് സർക്കാർ വിലയിരുത്തൽ

Share this story