തന്ത്രിയുടെ നിർദേശം അംഗീകരിച്ചു; ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം

തന്ത്രിയുടെ നിർദേശം അംഗീകരിച്ചു; ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. തന്ത്രിയുടെ നിർദേശം മാനിച്ചുള്ള തീരുമാനം സർക്കാർ അംഗീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

തീർഥാടകരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. മാസപൂജക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടിൽ തന്ത്രി ഉറച്ചുനിന്നതോടെ ദർശനം വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഉത്സവം ചടങ്ങായി നടത്താനും തീരുമാനമായി

കേന്ദ്രസർക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. മദ്യശാലകൾ തുറന്നു കൊടുത്തിട്ടും ആരാധനാലയങ്ങൾ തുറക്കാത്തത് മനപ്പൂർവമാണെന്ന് ബിജെപിയും കോൺഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാർ മതമേലധ്യക്ഷൻമാരുമായും ചർച്ച നടത്തിയിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Share this story