സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു

കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം നല്ലിലയിൽ നിർമല മാതാ കാഷ്യൂ ഫാക്ടറി ഉടമ ചാരുവിള പുത്തൻവീട്ടിൽ സൈമൺ മത്തായി ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ടുകൾ

ലോക്ക് ഡൗണിനെ തുടർന്ന് ഫാക്ടറി പൂട്ടിയതിനെ തുടർന്ന് സൈമൺ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വീടിന് സമീപത്തെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബാങ്കിൽ നിന്ന് സൈമൺ വായ്പ എടുത്തിരുന്നു. നാല് കോടിയോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ബന്ധുക്കളുടെ ഭൂമി അടക്കം പണയം വെച്ചായിരുന്നു വായ്പ എടുത്തിരുന്നത്. ലോക്ക് ഡൗൺ ആയതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.

Share this story