വീണ്ടും കൊവിഡ് മരണം: കണ്ണൂർ സ്വദേശി മരിച്ചത് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; സംസ്ഥാനത്ത് കൊവിഡ് മരണം 18 ആയി

വീണ്ടും കൊവിഡ് മരണം: കണ്ണൂർ സ്വദേശി മരിച്ചത് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; സംസ്ഥാനത്ത് കൊവിഡ് മരണം 18 ആയി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി കെ പി മുഹമ്മദാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മെയ് 22ന് മസ്‌കറ്റിൽ നിന്നാണ് കെ പി മുഹമ്മദ് എത്തിയത്. ഇദ്ദേഹത്തിന്റെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ 18 ആയി. തൃശ്ശൂരിൽ ഏഴാം തീയതി മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റേതും കൊവിഡ് മരണമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

Share this story