തൃശ്ശൂരിൽ കൊവിഡ് രൂക്ഷമാകുന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനമില്ല

തൃശ്ശൂരിൽ കൊവിഡ് രൂക്ഷമാകുന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനമില്ല

ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃശ്ശൂർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും ചാവക്കാട് നഗരസഭ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുകയും ക്ഷേത്രത്തിന് സമീപമുള്ള സ്ഥലങ്ങളിൽ കൊവിഡ് ആശങ്ക നിലനിൽക്കുന്നതിനാലുമാണ് തീരുമാനം

ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് സുരക്ഷയോടെ തുടരും. നാളെ നിശ്ചയിച്ച വിവാഹങ്ങൾ മാത്രം നടത്താൻ അനുമതിയുണ്ട്. ചോറൂണ് ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് അനുമതിയില്ല.

ക്ഷേത്രസമിതിയുടെ തീരുമാനം സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നു. ക്ഷേത്രത്തിൽ നാളെ രണ്ട് വിവാഹങ്ങളാണ് നടക്കാനിരിക്കുന്നത്. മറ്റന്നാൾ മുതൽ വിവാഹങ്ങൾക്ക് അനുമതിയില്ല

Share this story