തിരുവനന്തപുരത്ത് റിട്ട. എ എസ് ഐ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് റിട്ട. എ എസ് ഐ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു

തിരുവനന്തപുരം വട്ടിയൂർക്കാവിൽ റിട്ട. എ എസ് ഐ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തൊഴുവൻകോടാണ് സംഭവം. റിട്ട. എ എസ് ഐ പൊന്നനാണ് ഭാര്യയും റിട്ട. ഹെഡ് കോൺസ്റ്റബളുമായ ലീലയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെയാണ് സംഭവം. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ലീലയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരുവരും തമ്മിൽ സ്വത്തു തർക്കമുണ്ടായിരുന്നതായും ഭർത്താവിൽ നിന്ന് ഭീഷണിയുണ്ടെന്ന് ലീല പറഞ്ഞിരുന്നതായും റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. വീടിന് അടുത്തുള്ള പ്ലാവിലാണ് പൊന്നൻ തൂങ്ങിമരിച്ചത്.

Share this story