കോഴിക്കോട് ബീവറേജസ് ഔട്ട് ലെറ്റിൽ നിന്ന് ജീവനക്കാൻ മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയതായി പരാതി

കോഴിക്കോട് ബീവറേജസ് ഔട്ട് ലെറ്റിൽ നിന്ന് ജീവനക്കാൻ മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയതായി പരാതി

കോഴിക്കോട് ബീവറേജസ് വിൽപ്പന കേന്ദ്രത്തിൽ നിന്ന് ജീവനക്കാരൻ മദ്യം കടത്തിയതായി പരാതി. ലോക്ക് ഡൗൺ സമയത്താണ് പരാതിക്കാധാരമായ സംഭവം. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയതായാണ് പരാതി.

മറ്റ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഔട്ട് ലെറ്റിൽ പരിശോധന നടത്തുകയാണ്. തണ്ണീർ പന്തലിലെ ബെവ്‌കോ ഔട്ട് ലെറ്റിലാണ് സംഭവം. ജീവനക്കാരനായ മോഹന ചന്ദ്രനെതിരെയാണ് അന്വേഷണം. എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൊടുക്കാനാണ് മദ്യം എടുത്തതെന്ന് മോഹന ചന്ദ്രൻ പറഞ്ഞതായി മറ്റ് ജീവനക്കാർ പറയുന്നു

23 ഇനങ്ങളിലുള്ള മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന മദ്യത്തിന്റെ ബില്ല് ഈയിടയായി ഒന്നിച്ചടി്കാൻ ശ്രമിച്ചപ്പോഴാണ് സംശയം തോന്നിയും പരാതി നൽകിയതും.

Share this story