പുതുതായി 9 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി

പുതുതായി 9 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതുതായി 9 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, ചാവക്കാട് മുൻസിപ്പാലിറ്റി, തൃശൂർ കോർപറേഷൻ, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പൈവളികെ, പിലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപറേഷൻ, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാൽ, പനമരം, മുട്ടിൽ, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോർപറേഷൻ, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ എന്നിവയെയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 128 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ഇന്ന് 78 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ 14 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ 7 പേർക്കും, എറണാകുളം, പാലക്കാട് ജില്ലകളിൽ 5 പേർക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയം, കണ്ണൂർ (ഒരാൾ മരണമടഞ്ഞു) ജില്ലകളിൽ 3 പേർക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂർ (ഒരു കാസർഗോഡ് സ്വദേശി) ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസറഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 999 പേർ ഇതുവരെ കോവിഡ് മുക്തരായി.

Share this story