തുടർച്ചയായ ആറാം ദിവസവും ഇന്ധനവില വർധിച്ചു; പെട്രോളിന് ഉയർന്നത് 3 രൂപ 32 പൈസ

തുടർച്ചയായ ആറാം ദിവസവും ഇന്ധനവില വർധിച്ചു; പെട്രോളിന് ഉയർന്നത് 3 രൂപ 32 പൈസ

രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറാം ദിവസവും വർധിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ആറ് ദിവസത്തിനിടെ പെട്രോൾ ലിറ്റിന് 3 രൂപ 32 പൈസയും ഡീസലിന് 3 രൂപ 26 പൈസയുമാണ് വർധിച്ചത്.

എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിലവിലെ നിരക്ക് വർധനവിന് കാരണം. കഴിഞ്ഞ മാസങ്ങളിൽ എണ്ണവില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുകയായിരുന്നു.

Share this story