ലീഗ് വിമതന്റെ വോട്ടിൽ രക്ഷപ്പെട്ടു; പി കെ രാഗേഷ് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ

ലീഗ് വിമതന്റെ വോട്ടിൽ രക്ഷപ്പെട്ടു; പി കെ രാഗേഷ് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ

കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. പി കെ രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. 28 വോട്ടുകൾ പി കെ രാഗേഷിന് ലഭിച്ചു. എൽ ഡി എഫിലെ സിപിഐ സ്ഥാനാർഥി വെള്ളോറ രാജന് 27 വോട്ടുകളാണ് ലഭിച്ചത്.

ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കെ രാഗേഷ് ജയിച്ചത്. കോർപറേഷൻ ഭരണവും യുഡിഎഫ് നിലനിർത്തുന്നത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. നേരത്തെ ലീഗ് നേതൃത്വവുമായി ഇടഞ്ഞ കെ പി എ സലിം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് രാഗേഷിനെ തുണച്ചത്.

കെപിഎ സലീം നേരത്തെ എൽ ഡി എഫ് പക്ഷത്തേക്ക് മാറിയപ്പോൾ രാഗേഷ് അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ ഇതിനിടയിൽ ലീഗ് നേതൃത്വം കെ പി എ സലീമിനെ അനുനയിപ്പിച്ച് തിരികെ എത്തിക്കുകയായിരുന്നു.

രാഗേഷ് വിജയിച്ചതോടെ മേയർ സുമ ബാലകൃഷ്ണൻ മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ രാജി വെച്ച് ലീഗ് പ്രതിനിധി സി സീനത്തിന് വേണ്ടി ഒഴിഞ്ഞു കൊടുക്കും.

Share this story