ചെന്നൈയിലെ ആശുപത്രിയിൽ 90 ഡോക്ടർമാർക്ക് കൊവിഡ്

ചെന്നൈയിലെ ആശുപത്രിയിൽ 90 ഡോക്ടർമാർക്ക് കൊവിഡ്

ചെന്നൈയിലെ ആശുപത്രിയിൽ 90 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി ഗവ. ആശുപത്രിയിലെ 90 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പത്ത് ദിവസത്തിനിടെയാണ് ഇത്രയധികം വ്യാപനമുണ്ടായത്.

രാജീവ് ഗാന്ധി ആശുപത്രിയിൽ സ്ഥിതി സങ്കീർണമായിരിക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാർക്കും വൈറസ് ബാധയുണ്ടായതായി റിപ്പോർട്ടുണ്ട്.

ഡോക്ടർമാരുടെ ലഭ്യതക്കുറവ് കാരണം മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള 300 ഡോക്ടർമാരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. ആശുപത്രിയിലെ കൊവിഡ് വാർഡിൽ 500 കിടക്കകൾ കൂടി രണ്ടുദിവസത്തിനകം സജ്ജീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ 42,687 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 397 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Share this story