അഗ്നിശമന സേന ഉദ്യോഗസ്ഥന് കൊവിഡ്; പെരിന്തൽമണ്ണയിൽ 45 പേർ നിരീക്ഷണത്തിൽ, ഓഫീസ് അടച്ചു

അഗ്നിശമന സേന ഉദ്യോഗസ്ഥന് കൊവിഡ്; പെരിന്തൽമണ്ണയിൽ 45 പേർ നിരീക്ഷണത്തിൽ, ഓഫീസ് അടച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ അഗ്നിശമന ഓഫീസിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഒപ്പം ജോലി ചെയ്യുന്ന 45 ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. പെരിന്തൽമണ്ണയിലെ ഓഫീസ് അടയ്ക്കുകയും ചെയ്തു

ജില്ലാ ഓഫീസറും ഏഴ് ഫയർ സ്റ്റേഷൻ ഓഫീസർമാരുമടക്കം 45 പേരാണ് നിരീക്ഷണത്തിൽ പോയത്. എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ ഒരു ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്ത് ഓഫീസും അടച്ചു. ഓഫീസ് ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

Share this story