കണ്ണൂർ പയ്യാവൂരിൽ പുഴയിൽ കാണാതായ മൂന്ന് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ പയ്യാവൂരിൽ പുഴയിൽ കാണാതായ മൂന്ന് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ പയ്യാവൂർ പാറക്കടവിൽ പുഴയിൽ കാണാതായ മൂന്ന് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അനൂപ്, അരുൺ എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെയും കാണാതായത്.

സുഹൃത്തായ അജിത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. അജിത് പുഴയിലേക്ക് ഇറങ്ങിയിരുന്നില്ല. ചുഴിയിൽപ്പെട്ട് യുവാക്കൾ മുങ്ങിത്താഴുന്നത് കണ്ട അജിത്താണ് നിലവിളിച്ച് നാട്ടുകാരെ വിളിച്ചു കൂട്ടിയത്. പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പുഴയിൽ തിരച്ചിൽ തുടരുന്നത്. മഴ തുടരുന്നതിനാൽ ശക്തമായ ഒഴുക്കാണ് പുഴയിലുള്ളത്‌

Share this story