രാജസ്ഥാനിൽ ഗർഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസി അറസ്റ്റിൽ

രാജസ്ഥാനിൽ ഗർഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസി അറസ്റ്റിൽ

ഗർഭിണിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ ജൈന സന്ന്യാസി അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ ആചാര്യ സുകുമാൽ നന്ദിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഗർഭനിരോധന ഉറകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു.

ലാപ്‌ടോപ്പിലും ഹാർഡ് ഡിസ്‌കിലുമായി നിരവധി അശ്ലീല ദൃശ്യങ്ങളാണുള്ളതെന്ന് പോലീസ് അറിയിച്ചു. 19 മൊബൈൽ ഫോണുകൾ, 33 പെൻഡ്രൈവ്, രണ്ട് ലാപ് ടോപ്പ്, നൂറുകണക്കിന് ഗർഭനിരോധന ഉറകൾ എന്നിവയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ഭർതൃസഹോദരിക്കൊപ്പം സന്ന്യാസിയുടെ അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു യുവതി. ഒറ്റയ്ക്ക് മുറിയിലേക്ക് വിളിപ്പിച്ച് യുവതിയെ സന്ന്യാസി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടുകാരോട് കാര്യം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Share this story