കാണാതായ സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ മുതൽ കാണാതായ സെക്രട്ടേറിയറ്റ് ജീവനക്കാരി ഇള ദിവാകരന്റെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴിന് സമീപത്തുള്ള അന്തിക്കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയാണ് ഇള ദിവാകരൻ. അന്തിക്കടവിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇവരുടെ മൃതദേഹം ലഭിച്ചത്.

ചിറയിൻകീഴിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ ആറ് മണിയോടെയാണ് ഇള ഇറങ്ങിയത്. അന്തിക്കടവിൽ സ്‌കൂട്ടർ കണ്ടെത്തിയതോടെ പുഴയിൽ ചാടിയതാകാമെന്ന് സംശയം ഉയർന്നിരുന്നു. തുടർന്നാണ് തെരച്ചിൽ നടത്തിയത്.

ഇന്നലെ രാവിലെ കടവിൽ ഇള നിൽക്കുന്നതായി കണ്ടതായി നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു. ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story