ഇരിങ്ങലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം, രണ്ട് പേർക്ക് പരുക്ക്

ഇരിങ്ങലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം, രണ്ട് പേർക്ക് പരുക്ക്

ഇരിങ്ങൽ മാങ്ങൂൽ പാറയ്ക്ക് സമീപം ടാങ്കർ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രികരായ രണ്ട് പേരാണ് മരിച്ചത്. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം

കണ്ണൂർ ചാല വെസ്റ്റ് വേ അപ്പാർട്ടമെന്റിലെ ആഷിഖ്(47), മകൾ ആയിഷ(19) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ലാസിം, ഷുഹൈബ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തേക്ക് കയറുകയായിരുന്നു. ഈ സമയം പിന്നിൽ വരികയായിരുന്ന കാറും ബൈക്കും ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

Share this story