കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഒരു ജവാന് വീരമൃത്യു, രണ്ട് സൈനികർക്ക് പരുക്ക്

കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഒരു ജവാന് വീരമൃത്യു, രണ്ട് സൈനികർക്ക് പരുക്ക്

ജമ്മു കാശ്മീർ അതിർത്തിയിൽ പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. രണ്ട് ജവാൻമാർക്ക് പാക് ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ഉദ്ദംപൂർ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂഞ്ചിലെ ഷാപൂർ കിർനി മേഖലയിൽ ഇന്നലെ രാത്രിയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ജൂൺ നാലിനും പത്തിനും രജൗരിയിൽ പാക് സൈന്യം നടത്തിയ ആക്രമണങ്ങളിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചിരുന്നു.

Share this story