പ്രവാസികളുടെ കൊവിഡ് പരിശോധന: തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് ആരോഗ്യമന്ത്രി

പ്രവാസികളുടെ കൊവിഡ് പരിശോധന: തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് ആരോഗ്യമന്ത്രി

ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിൽ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവിൽ ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടു വെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

കൊവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിർദേശം മുന്നോട്ടുവെച്ചത് അവരുടെ തന്നെ സുരക്ഷ മുൻനിർത്തിയായിരുന്നു. പോസിറ്റീവായ ആളുകളിൽ നിന്ന് സഹയാത്രക്കാർക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ് പരിശോധിച്ച ശേഷമായിരിക്കും വരുന്നതെന്ന നിർദേശം വെച്ചത്.

ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷമാകും ഇത്തരം കാര്യങ്ങളിൽ തീരുമാനമുണ്ടാകുക. നിലവിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. മറ്റ് രാജ്യങ്ങളിലെ മലയാളികൾക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Share this story