ഹ്രസ്വ സന്ദർശനത്തിന് കേരളത്തിൽ എത്തുന്നവർ ഏഴ് ദിവസത്തിൽ കൂടുതൽ തങ്ങരുത്; ലംഘിച്ചാൽ കേസ്

ഹ്രസ്വ സന്ദർശനത്തിന് കേരളത്തിൽ എത്തുന്നവർ ഏഴ് ദിവസത്തിൽ കൂടുതൽ തങ്ങരുത്; ലംഘിച്ചാൽ കേസ്

ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിൽ എത്തുന്നവർ എട്ടാം ദിവസം മടങ്ങണമെന്ന് സർക്കാരിന്റെ പുതിയ മാർഗനിർദേശം. ഇവർ ഏഴ് ദിവസത്തിൽ കൂടുതൽ തങ്ങരുത്. കൂടുതൽ ദിവസം തങ്ങിയാൽ കേസെടുക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു

ഉദ്യോഗസ്ഥർ, പ്രൊഫഷണൽ എന്നിവർക്കാണ് കേരളത്തിലേക്ക് ഹ്രസ്വ സന്ദർശനത്തിന് ഇളവ് അനുവദിച്ചിരിക്കുന്നത്. പുതിയ ഉത്തരവിൽ പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്കും ഇളവ് നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തിൽ കൂടുതൽ ഇവർ സംസ്ഥാനത്ത് തങ്ങരുതെന്നാണ് നിർദേശം.

പരീക്ഷ എഴുതാനെത്തുന്നവർ മറ്റൊരു സ്ഥലത്തേക്കും യാത്ര ചെയ്യരുത്. പരീക്ഷാ തീയതിയുടെ മൂന്ന് ദിവസം മുമ്പ് വരെ കേരളത്തിലേക്ക് വരാം. എന്നാൽ പരീക്ഷ കഴിഞ്ഞ് മൂന്ന് ദിവസത്തിൽ കൂടുതൽ കേരളത്തിൽ താമസിക്കരുത്.

ഹ്രസ്വ സന്ദർശനത്തിനായി വരുന്നവർ കൊവിഡ് ജാഗ്രത വെബ് സൈറ്റ് വഴിയാണ് പാസിനായി രജിസ്റ്റർ ചെയ്യേണ്ടത്. അതാത് ജില്ലാ കലക്ടർമാരാണ് പാസ് അനുവദിക്കുക. കേരളത്തിൽ എത്തിയാൽ നേരെ താമസ സ്ഥലത്തേക്ക് പോകണം. സർക്കാർ അനുമതിയില്ലാതെ മറ്റൊരിടത്തും യാത്ര ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Share this story