സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ജൂൺ 12ന് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ജൂൺ 12ന് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ജൂൺ 12ന് മരിച്ച തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ് രമേശന്(67) കൊവിഡാണെന്ന് സ്ഥിരീകരിച്ചു. മരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ പരിശോധന നടത്തിയത്. പരിശോധനാ ഫലം പോസിറ്റീവാകുകയായിരുന്നു

ദീർഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു രമേശൻ. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.

രമേശന് എങ്ങനെ രോഗം വന്നുവെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. മെയ് 23നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 25ന് ഡിസ്ചാർജ് ചെയ്തു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂൺ 10ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വീണ്ടുമെത്തിച്ചു. ഗുരുതാവസ്ഥയായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഈ സമയത്തൊന്നും സ്രവ പരിശോധന നടന്നിരുന്നില്ല. മരിച്ചതിന് ശേഷമാണ് പരിശോധന നടത്തിയത്.

Share this story