രണ്ടാം ഘട്ട ഓൺലൈൻ ക്ലാസ് ഇന്ന് മുതൽ ആരംഭിക്കും

രണ്ടാം ഘട്ട ഓൺലൈൻ ക്ലാസ് ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് ആരംഭിച്ച ക്ലാസുകൾ ഒരാഴ്ച മാത്രമാണ് നീണ്ടുനിന്നത്. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്നതിനാൽ ഇതാവും വരെ പുനസംപ്രേഷണമാണ് ഇതുവരെ ഉണ്ടായിരുന്നത്.

ഉറുദു, അറബി, സംസ്‌കൃതം ക്ലാസുകൾ കൂടി ഇന്ന് ആരംഭിക്കും. രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചര വരെയാണ് ക്ലാസുകൾ. മൂന്ന് ദിവസത്തെ ടൈംടേബിൾ വിക്ടേഴ്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടര ലക്ഷത്തോളം കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്നത്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സർക്കാർ സംവിധാനത്തിലും ഭൂരിപക്ഷം പേർക്കും സൗകര്യമൊരുക്കാൻ സാധിച്ചിട്ടുണ്ട്. ഇനി 2800 വീടുകൾ മാത്രമാണ് ടിവിയോ, ലാപ്‌ടോപ്പോ, മൊബൈലോ ഇല്ലാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഇവർക്ക് രണ്ട് ദിവസത്തിനുള്ളിൽ സൗകര്യമൊരുക്കും

സൗകര്യമൊരുക്കുന്നതിന് എംഎൽഎമാരുടെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും ഫണ്ടുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി.

Share this story