വഖഫ് ബോർഡിന്റെ ഭൂമി അനധികൃതമായി വിറ്റ സംഭവം: ലീഗ് എംഎൽഎ കമറുദ്ദീനെതിരെ കേസെടുക്കും

വഖഫ് ബോർഡിന്റെ ഭൂമി അനധികൃതമായി വിറ്റ സംഭവം: ലീഗ് എംഎൽഎ കമറുദ്ദീനെതിരെ കേസെടുക്കും

കാസർകോട് തൃക്കരിപ്പൂരിൽ വഖഫ് ബോർഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റ മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീനെതിരെ കേസെടുക്കും. എം സി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിനാണ് ഭൂമി വിറ്റത്.

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ നിയമവിരുദ്ധമായ കൈമാറ്റമാണ് നടന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. എംഎൽഎ ഉൾപ്പെടെ ഉള്ളവർക്കെതിരെ പോലീസ് കേസെടുക്കും.

കോടികൾ വിലമതിക്കുന്ന രണ്ട് ഏക്കറോളം വഖഫ് ഭൂമി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് എംഎൽഎക്കും ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റിനും വഖഫ് ബോർഡ് നോട്ടീസ് അയച്ചു. ഭൂമി തിരിച്ചു പിടിക്കുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

Share this story