കേരളത്തിലെ ഏഴ് ജില്ലകളില്‍ നൂറിലധികം കൊവിഡ് രോഗികള്‍; നിലവില്‍ ചികിത്സയിലുള്ളത് 1366 പേര്‍

കേരളത്തിലെ ഏഴ് ജില്ലകളില്‍ നൂറിലധികം കൊവിഡ് രോഗികള്‍; നിലവില്‍ ചികിത്സയിലുള്ളത് 1366 പേര്‍

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1366 ആയി. ഏഴ് ജില്ലകളില്‍ നൂറിലധികം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളത്. 210 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

പാലക്കാട് ജില്ലയില്‍ 143 പേരും തൃശ്ശൂരില്‍ 150 പേരും പത്തനംതിട്ടയില്‍ 101 പേരും കോഴിക്കോട് 102 പേരും ആലപ്പുഴയില്‍ 100 പേരും കണ്ണൂരില്‍ 132 പേരും ചികിത്സയില്‍ കഴിയുന്നു.

തിരുവനന്തപുരം 51, കൊല്ലം 86, കോട്ടയം 60, ഇടുക്കി 27, എറണാകുളം 95, വയനാട് 16, കാസര്‍കോട് 93 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്

എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Share this story