കാസർകോട് ഉദുമയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു; പരിശോധനാ ഫലം ഇന്ന് ലഭിക്കും

കാസർകോട് ഉദുമയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു; പരിശോധനാ ഫലം ഇന്ന് ലഭിക്കും

കാസർകോട് ഉദുമയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ദുബൈയിൽ നിന്ന് ശനിയാഴ്ചയാണ് അബ്ദുറഹ്മാൻ എത്തിയത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധന ഇന്ന് ലഭിക്കും. അതേസമയം മരണകാരണം ഹൃദയാഘാതമാണെന്ന് കാസർകോട് ഡിഎംഒ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 20 പേരാണ്. ഇന്നലെ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചിരുന്നു. ജൂൺ 12ന് മരിച്ച തിരുവനന്തപുരം സ്വദേശി രമേശന്റേത് കൊവിഡ് മരണമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്.

Share this story