ഏരിയാ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്, നീക്കിയെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സക്കീർ ഹുസൈൻ

ഏരിയാ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്, നീക്കിയെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സക്കീർ ഹുസൈൻ

കളമശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന വാർത്തകൾ നിഷേധിച്ച് വി എ സക്കീർ ഹുസൈൻ. താനിപ്പോഴും ഏരിയാ സെക്രട്ടറിയായി തുടരുകയാണ്. തന്നെ നീക്കിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സക്കീർ ഹുസൈൻ പറഞ്ഞു

തനിക്കെതിരെ നടപടിയുണ്ടാകുമോയെന്ന കാര്യത്തിൽ പ്രതികരിക്കാനില്ല. വ്യക്തിയെന്ന നിലയിൽ തന്റെ സമ്പാദ്യം നാട്ടിലെ ജനങ്ങൾക്കറിയാം. പാർട്ടിയിൽ പരാതിയുണ്ടെങ്കിൽ പാർട്ടിക്ക് അകത്തേ ഇതേ കുറിച്ച് പറയാനാകൂ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ജില്ലാ സെക്രട്ടറിയാണ് പറയേണ്ടത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കട്ടെയെന്നും സക്കീർ ഹുസൈൻ പറഞ്ഞു

സക്കീർ ഹുസൈനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനും അറിയിച്ചു. സക്കീറിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റിയോട് റിപ്പോർട്ട് ചെയ്തിട്ടില്ല. പരാതികൾ സംബന്ധിച്ച് പാർട്ടി അന്വേഷിക്കുന്നുണ്ട്. നടപടിയുണ്ടായാൽ മാധ്യമങ്ങളെ അറിയിക്കാമെന്നും സി എൻ മോഹനൻ പറഞ്ഞു

Share this story