കാസര്‍കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ്

Share with your friends

കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച ഉദുമ സ്വദേശിക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഉദുമ കരിപ്പോടി സ്വദേശിയായ അബ്ദുറഹ്മാന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചത്.

ശനിയാഴ്ച ദുബൈയില്‍ നിന്നെത്തിയ അബ്ദുറഹ്മാന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 14ന് കുവൈത്തില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിക്കും ജൂണ്‍ 9ന് ഖത്തറില്‍ നിന്നെത്തിയ പടന്ന സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിഞ്ഞ എട്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-