ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ‘ദമ്പതികൾ ‘ ചുറ്റാനിറങ്ങി; കേസായപ്പോൾ യഥാർഥ ഭാര്യയും സ്‌റ്റേഷനിൽ, ഞെട്ടിയത് അധികൃതർ

ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ‘ദമ്പതികൾ ‘ ചുറ്റാനിറങ്ങി; കേസായപ്പോൾ യഥാർഥ ഭാര്യയും സ്‌റ്റേഷനിൽ, ഞെട്ടിയത് അധികൃതർ

വിദേശത്ത് നിന്നെത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ ദമ്പതിമാരായി കഴിയുന്നതിനിടെ കറങ്ങാനിറങ്ങിയ യുവാവിനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു. വിവരം അറിഞ്ഞ് യുവാവിന്റെ യഥാർഥ ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തിയതോടെ ദാമ്പത്യബന്ധവും തകരാറിലായി.

കോട്ടയത്താണ് സംഭവം. ഇടുക്കി സ്വദേശിയായ യുവാവിനും പത്തനംതിട്ട സ്വദേശിനിയായ യുവതിക്കുമെതിരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പാണ് യുവതിയും യുവാവും കോട്ടയത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ ദമ്പതികളെന്ന നിലയിൽ താമസം തുടങ്ങിയത്.

കഴിഞ്ഞ ദിവസം ഇരുവരും പുറത്ത് ചുറ്റിക്കറങ്ങിയതോടെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ അറിയിച്ചു. യുവതിയുടെ അച്ഛനെ കാണാൻ പോയെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. തുടർന്ന് ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്ത് മറ്റൊരു നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നാലെ ഇടുക്കിയിൽ നിന്ന് യുവാവിന്റെ ഭാര്യ വിവരം അന്വേഷിച്ച് എത്തിയതോടെയാണ് കള്ളി പുറത്തായത്.

യുവതിയും യുവാവും അടുപ്പത്തിൽ കഴിയന്നവരാണെന്നും ദമ്പതികളാണെന്നത് കള്ളം പറഞ്ഞതാണെന്നും ഇതോടെ വ്യക്തമായി. യുവാവിന്റെ ഭാര്യ വിവരം അറിഞ്ഞ് നേരെ വീട്ടിലേക്ക് തന്നെ മടങ്ങി. യുവാവിനെയും യുവതിയെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് തന്നെ പറഞ്ഞുവിട്ടു.

Share this story