വിദേശരാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചത് 277 മലയാളികൾ; നേരിടുന്ന അവസ്ഥ അതി ഗുരുതരമെന്ന് മുഖ്യമന്ത്രി

വിദേശരാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചത് 277 മലയാളികൾ; നേരിടുന്ന അവസ്ഥ അതി ഗുരുതരമെന്ന് മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളിൽ ഇന്നലെ വരെ കൊവിഡ് ബാധിച്ച് മരിച്ചത് 277 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ 20 പേരാണ് മരിച്ചത്. രാജ്യത്തിനകത്ത് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലും മലയാളികൾ മരിക്കുന്ന വാർത്തകൾ കേൾക്കുന്നു. ഡൽഹിയിൽ ഇന്നും ഒരു മലയാളി നഴ്‌സ് മരിച്ചു

ഇതെല്ലാം നൽകുന്ന സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമെന്നാണ്. രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 75 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 90 പേർ രോഗമുക്തി നേടുകയും ചെയ്തു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 53 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19 പേർക്കും രോഗബാധയുണ്ടായി. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share this story