അഭിമന്യു വധക്കേസ്: മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

അഭിമന്യു വധക്കേസ്: മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹലാണ് കീഴടങ്ങിയത്.

ജില്ലാ സെഷൻസ് കോടതിയിൽ എത്തിയാണ് സഹൽ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് സഹൽ ആണെന്നാണ് പോലീസിന്റെ കുറ്റപത്രം. 2018 ജൂലൈ 2നാണ് അഭിമന്യുവിനെ പോപുലർ ഫ്രണ്ട്, എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകൾ ചേർന്ന് കുത്തിക്കൊല്ലുന്നത്. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മുഖ്യപ്രതി കീഴടങ്ങുന്നത്.

Share this story