സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ജീവൻ നിലനിർത്തുന്നത്.

രക്തസമ്മർദം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള മരുന്നുകൾ നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് സച്ചിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌

Share this story