തോന്ന്യാസ ഹർത്താൽ: താനൂരിൽ പടക്ക കട കൊള്ളയടിച്ച പ്രതി രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ

തോന്ന്യാസ ഹർത്താൽ: താനൂരിൽ പടക്ക കട കൊള്ളയടിച്ച പ്രതി രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ

സംസ്ഥാനത്ത് വാട്‌സാപ്പ് വഴിയുള്ള ആഹ്വാനപ്രകാരം നടന്ന തോന്ന്യാസ ഹർത്താലിന്റെ മറവിൽ കട കൊള്ളയടിച്ച കേസിലെ പ്രതി പിടിയിൽ. താനൂർ പണ്ടാരക്കടപ്പുറം സ്വദേശി എംപി അൽ അമീനാണ് പിടിയിലായത്. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം ചാപ്പപ്പടി കടപ്പുറത്ത് പോലീസിനെ തടഞ്ഞ കേസിലെ പ്രതികൾക്കായി നടത്തിയ തിരച്ചിലിലാണ് പടക്ക കള്ളൻ പിടിയിലായത്. ഒരു ലക്ഷത്തിലേറെ രൂപയുടെ പടക്കങ്ങളും 25,000 രൂപയും കവർന്ന കേസിലെ മുഖ്യപ്രതിയാണ് അൽ അമീൻ

കവർച്ചക്ക് പുറമെ വർഗീയ സംഘർഷത്തിനും ഇയാൾ ശ്രമിച്ചിരുന്നു. ഇതടക്കമുള്ള കുറ്റങ്ങളും പടക്ക കള്ളന് മേൽ ചുമത്തിയിട്ടുണ്ട്. 2018 ഏപ്രിൽ 16നാണ് തോന്ന്യാസ ഹർത്താൽ നടന്നത്.

Share this story