അങ്കണവാടി ടീച്ചർമാർക്കെതിരായ പരാമർശം: നടൻ ശ്രീനിവാസനെതിരെ കേസെടുത്തു

അങ്കണവാടി ടീച്ചർമാർക്കെതിരായ പരാമർശം: നടൻ ശ്രീനിവാസനെതിരെ കേസെടുത്തു

അങ്കണവാടി ടീച്ചർമാർക്കെതിരായ പരാമർശത്തിൽ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. പരാമർശം സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തത് ആണെന്നും പിൻവലിക്കണമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു

വളരെ മോശമായ താഴ്ത്തിക്കെട്ടുന്ന പദപ്രയോഗങ്ങൾ നടത്തിയതിനെതിരെ അങ്കണവാടി ടീച്ചർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനിവാസനെതിരെ കേസെടുത്തിരിക്കുകയാണ്. ആ പദപ്രയോഗം മാധ്യമങ്ങളുടെ മുന്നിൽ പറയാൻ ലജ്ജയുണ്ട്. അദ്ദേഹമത് പിൻവലിക്കണം

ടീച്ചർമാരെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കമാണ്, കുഞ്ഞുങ്ങനെ ഉൾപ്പെടെയാണ് അപമാനിച്ചത്. കുറച്ചു കൂടി ഉത്തരവാദിത്വത്തോടു കൂടി ഇത്തരം കാര്യങ്ങളിൽ അഭിപ്രായ പ്രകടനം നടത്തണമെന്ന് അദ്ദേഹത്തെ ഓർമപ്പെടുത്തുകയാണെന്നും ഷാഹിദ കമാൽ പറഞ്ഞു

Share this story