സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു: ഭൗതിക ശരീരം കൊച്ചിയിൽ പൊതുദർശനത്തിന് വെക്കും, സംസ്‌കാരം വൈകിട്ട്

സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു: ഭൗതിക ശരീരം കൊച്ചിയിൽ പൊതുദർശനത്തിന് വെക്കും, സംസ്‌കാരം വൈകിട്ട്

അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭൗതിക ശരീരം കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് രാവിലെ 9.30 മുതൽ 10 മണി വരെ പൊതുദർശനത്തിന് വെക്കും. ഇതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലരയോടെ രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ

കേരളാ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ചേംബർ ഹാളിലാണ് പൊതുദർശനം. സച്ചി എട്ട് വർഷക്കാലം ഹൈക്കോടതി അഭിഭാഷകനായിരുന്നു. ഇവിടെ നിന്നും മൃതദേഹം തമ്മനത്തെ വീട്ടിലേക്കാണ് കൊണ്ടുപോകുക.

മരണത്തിന് പിന്നാലെ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തുവെന്ന വാർത്തയും വരുന്നുണ്ട്. പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അദ്ദേഹം മരിക്കുന്നത്. 48 വയസ്സായിരുന്നു.

ഫെബ്രുവരിയിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമാണ് സച്ചി സംവിധാനവും രചനയും നിർവഹിച്ച അവസാന സിനിമ. പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിൽ ഇറങ്ങിയ അനാർക്കലിയാണ് ആദ്യ സംവിധാന സംരംഭം.

Share this story