ആരോഗ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു; സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന് രാമചന്ദ്രൻ

ആരോഗ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു; സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന് രാമചന്ദ്രൻ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. നിപയെ അതിജീവിച്ചതിന്റെ ക്രഡിറ്റ് ആരോഗ്യ പ്രവർത്തകർക്കാണ്. മുഖ്യമന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ അതിൽ ക്രഡിറ്റ് ഇല്ല

ആരോഗ്യമന്ത്രി നിപ രാജകുമാരി, കൊവിഡ് റാണി പദവികൾക്കായി നടക്കുകയാണെന്ന തരംതാണ അധിക്ഷേപ പരാമർശമായിരുന്നു കോൺഗ്രസ് അധ്യക്ഷ പദവിയിലിരിക്കുന്ന രാമചന്ദ്രൻ നടത്തിയത്. പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും അധിക്ഷേപം പിൻവലിക്കില്ലെന്ന് വ്യക്തമാക്കുകയാണ് രാമചന്ദ്രൻ

Share this story