പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാനാകില്ല; ഉത്തരവിറക്കി സര്‍ക്കാര്‍

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാനാകില്ല; ഉത്തരവിറക്കി സര്‍ക്കാര്‍

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്കായി സുപ്രീം കോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനൂകൂല്യങ്ങള്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് നിര്‍ദേശത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്.

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും ക്വാറന്റൈന്‍ സൗകര്യവും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ ആനൂകൂല്യം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൂടി ലഭ്യമാക്കി കൂടേ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

Share this story