പുതുതായി 7 ഹോട്ട്‌സ്‌പോട്ടുകൾ, ഏഴും കണ്ണൂർ ജില്ലയിൽ; 3 പ്രദേശങ്ങളെ ഒഴിവാക്കി

പുതുതായി 7 ഹോട്ട്‌സ്‌പോട്ടുകൾ, ഏഴും കണ്ണൂർ ജില്ലയിൽ; 3 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതുതായി ഏഴ് ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. കണ്ണൂർ ജില്ലയിലാണ് ഏഴ് ഹോട്ട് സ്‌പോട്ടുകളും. ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽ-ആലപ്പടമ്പ, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നിവയാണ് പുതുതായി നിലവിൽ വന്ന ഹോട്ട് സ്‌പോട്ടുകൾ

മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ, മയ്യിൽ, പാട്യം പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 112 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 118 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം തുടക്കത്തിൽ കൊവിഡ് കേസുകൾ പ്രതിദിനം 100ന് മുകളിൽ കയറിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞുവരുന്നതാണ് കണ്ടിരുന്നത്. എന്നാൽ കടുത്ത ആശങ്ക സൃഷ്ടിച്ചാണ് ഇന്ന് 118 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ആറ് പേർക്ക് സമ്പർക്കതിലൂടെയാണ് രോഗബാധ പിടിപ്പെട്ടിരിക്കുന്നത്.

Share this story