മസ്‌കറ്റിൽ നിന്നുള്ള യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി; കരിപ്പൂർ പോലീസ് കേസെടുത്തു

മസ്‌കറ്റിൽ നിന്നുള്ള യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി; കരിപ്പൂർ പോലീസ് കേസെടുത്തു

വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്‌കറ്റിൽ നിന്നും കരിപ്പൂരിലെത്തിയ യുവതിക്കാണ് വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെരിന്തൽമണ്ണ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിമാനം കരിപ്പൂരിലിറങ്ങിയത്. യാത്ര ആരംഭിച്ച് വിമാനത്തിൽ ലൈറ്റ് ഓഫാക്കിയതിന് പിന്നാലെ തൊട്ടടുത്ത സീറ്റിലിരുന്നയാൾ ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് യുവതി പറയുന്നത്.

Share this story