ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണം; ചീഫ് ജസ്റ്റിസിന് കത്ത് നൽകി അഭിഭാഷക അസോസിയേഷൻ

ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണം; ചീഫ് ജസ്റ്റിസിന് കത്ത് നൽകി അഭിഭാഷക അസോസിയേഷൻ

കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ ഹൈക്കോടതിയിൽ വന്ന സാഹചര്യത്തിൽ കോടതി അടയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഈ മാസം 30 വരെ ഹൈക്കോടതി അടച്ചിടണമെന്നാണ് ആവശ്യം

പോലീസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജസ്റ്റിസ് സുനിൽ തോമസ് അടക്കം 26 പേർ നിരീക്ഷണത്തിൽ പോയിരുന്നു. രണ്ട് പേർക്ക് പോലീസുകാരനുമായി നേരിട്ട് സമ്പർക്കവുമുണ്ടായിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഓഫീസും അടച്ചിരിക്കുകയാണ്.

കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പോലീസുകാരൻ റിപ്പോർട്ട് സമർപ്പിക്കാനാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ എത്തിയത്. ജസ്റ്റിസ് സുനിൽ തോമസിന്റെ ബഞ്ചിലും ഇദ്ദേഹം സന്ദർശിച്ചിരുന്നു.

Share this story