എംപിയായിരുന്നിട്ടും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നിപയെ പ്രതിരോധിച്ച അജന്യ; രാമചന്ദ്രനെതിരെ കൂടുതൽ പേർ

എംപിയായിരുന്നിട്ടും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നിപയെ പ്രതിരോധിച്ച അജന്യ; രാമചന്ദ്രനെതിരെ കൂടുതൽ പേർ

നിപയെ പ്രതിരോധിച്ച അജന്യയും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രംഗത്ത്. നിപ കാലത്ത് എംപി ആയിരുന്നിട്ടും മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വിളിക്കുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. രോഗം ഭേദമായിട്ടും തന്നെ ആളുകൾ പേടിയോടെയാണ് നോക്കിയിരുന്നത്. ശൈലജ ടീച്ചർ കാണാൻ വന്നതാണ് വലിയ കരുത്തായതെന്നും അജന്യ പറഞ്ഞു

കോഴിക്കോട് നിപ രോഗം ഭേദമായ നഴ്‌സിംഗ് വിദ്യാർഥിനിയാണ് അജന്യ. ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ രാമചന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അജന്യയുടെയും പ്രതികരണം. നേരത്തെ നിപ ബാധിച്ച് മരിച്ച ലിനിയുടെ ഭർത്താവ് സജീഷും രാമചന്ദ്രന്റെ അവഗണനയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് അണികളെ വിട്ട് പ്രതിഷേധ മാർച്ച് നടത്തിയാണ് കോൺഗ്രസ് രോഷം തീർത്തത്.

Share this story