അട്ടംപരതി ഗോപാലന്റെ മകനിൽ നിന്നും ആരും നീതി പ്രതീക്ഷിക്കേണ്ട; രാമചന്ദ്രനെതിരെ എംവി ജയരാജൻ

അട്ടംപരതി ഗോപാലന്റെ മകനിൽ നിന്നും ആരും നീതി പ്രതീക്ഷിക്കേണ്ട; രാമചന്ദ്രനെതിരെ എംവി ജയരാജൻ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന അൽപ്പത്തരമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പരസ്യമായി മാപ്പ് പറഞ്ഞാൽ പോലും ജനങ്ങൾ പൊറുക്കാത്ത തെറ്റാണ് മുല്ലപ്പള്ളിയുടേത്.

്അൽപ്പന് അർധരാത്രിയിൽ കുടപിടിക്കുന്ന അൽപ്പത്തമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. അട്ടംപരതി ഗോപാലന്റെ മകനിൽ നിന്ന് ആരും നീതി പ്രതീക്ഷിക്കേണ്ട. കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ് സിരകളിൽ ഒഴുകുന്നത്. കൊറോണ വൈറസിനേക്കാൾ മാരകമായ വിഷമുള്ള വൈറസാണ് ഇദ്ദേഹത്തിനുള്ളതെന്ന് തെളിയിക്കുന്നതാണ് ആരോഗ്യമന്ത്രിക്കെതിരായ പരാമർശമെന്നും എം വി ജയരാജൻ പറഞ്ഞു

അതേസമയം ആരോഗ്യമന്ത്രിക്കെതിരെ വീണ്ടും അധിക്ഷേപം ചൊരിഞ്ഞ് രാമചന്ദ്രൻ രംഗത്തെത്തി. ലണ്ടനിലെ മാധ്യമം ഗാർഡിയൻ ആരോഗ്യമന്ത്രിയെ റോക്ക് സ്റ്റാർ എന്നാണ് വിശേഷിപ്പിച്ചത്. അതിനർഥം റോക്ക് ഡാൻസർ എന്നാണെന്ന് മുല്ലപ്പള്ളി പറഞ്ഞു

Share this story