പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പുഴയിൽ ചാടി ജീവനൊടുക്കി

പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പുഴയിൽ ചാടി ജീവനൊടുക്കി

പത്തനംതിട്ട കോന്നിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പുഴയിൽ ചാടി ജീവനൊടുക്കി. അത്തച്ചാക്കൽ മുട്ടത്ത് വടക്കേതിൽ കെ ആർ ഗണനാഥനാണ്(67) ആറ്റിൽ ചാടി മരിച്ചത്. ഭാര്യ രമണി(65)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം

രാവിലെ ഗണനാഥൻ നടന്നുപോകുന്നതിനിടെ റോഡിൽ വീണിരുന്നു. എഴുന്നേൽക്കാൻ സഹായിച്ചവരോട് ഭാര്യ മരിച്ചുവെന്ന് മാത്രം പറഞ്ഞ് ഇയാൾ നടന്നു പോകുകയും ചെയ്തു. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് രമണി വെട്ടേറ്റ് കിടക്കുന്നത് കണ്ടത്.

തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ ഗണനാഥൻ അച്ചൻകോവിലാറിന് സമീപത്തേക്ക് പോകുന്നത് കണ്ടതായി ചിലർ പോലീസിനെ അറിയിച്ചു. തുടർന്ന് പുഴയിൽ നടത്തിയ തെരച്ചിലിൽ ഗണനാഥന്റെ മൃതദേഹം കണ്ടെത്തി.

കൊല്ലപ്പെട്ട രമണിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതേസമയം കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം വ്യക്തമല്ല

Share this story