ഏറ്റവും മികച്ച കൊവിഡ് പ്രതിരോധം കർണാടകയിൽ; കേരളത്തിൽ പുകഴ്ത്താനായി ഒന്നുമില്ല: കെ സുരേന്ദ്രൻ

ഏറ്റവും മികച്ച കൊവിഡ് പ്രതിരോധം കർണാടകയിൽ; കേരളത്തിൽ പുകഴ്ത്താനായി ഒന്നുമില്ല: കെ സുരേന്ദ്രൻ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെയോ കേരളാ സർക്കാരിനെയോ ഒരു അന്താരാഷ്ട്ര മാധ്യമമവും പുകഴ്ത്തിയിട്ടില്ലെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ. ബിബിസി, ഗാർഡിയൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകളെ പോലും പി ആർ വർക്ക് എന്നാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്ന കെ സുരേന്ദ്രൻ പറയുന്നത്.

ഒരു ബംഗാൾ സ്വദേശിയും ഒരു മലയാളിയുമാണ് കേരളത്തെ കുറിച്ച് എല്ലാ മാധ്യമങ്ങളിലും പുകഴ്ത്തിപ്പറയുന്നത്. ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനം നടക്കുന്നത് കർണാടകയിലാണ്. കേരളത്തിൽ വലിയ പാളിച്ചകളാണ് സംഭവിക്കുന്നത്.

തെരഞ്ഞെടുപ്പ് മാത്രമാണ് സർക്കാരിന്റെ മുന്നിൽ. പ്രവാസികളെ തിരികെ കൊണ്ടുവരാൻ പിണറായിക്ക് താത്പര്യമില്ല. മനുഷ്യർ മരിച്ചോട്ടെയെന്ന നിലപാടാണ് സർക്കാരിന്. മുല്ലപ്പള്ളി അനാവശ്യ വടി എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്. സർക്കാർ പ്രതിരോധത്തിലാകുമ്പോൾ കോൺഗ്രസ് എന്നും സഹായിക്കാറുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു

Share this story