പുതുതായി ഏഴ് ഹോട്ട് സ്‌പോട്ടുകൾ; ഒമ്പത് പ്രദേശങ്ങളെ ഒഴിവാക്കി

പുതുതായി ഏഴ് ഹോട്ട് സ്‌പോട്ടുകൾ; ഒമ്പത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി ഏഴ് ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. കൊല്ലം ജില്ലയിൽ കൊല്ലം കോർപറേഷൻ, തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ടയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഒമ്പത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നൊഴിവാക്കി. തൃശ്ശൂർ ജില്ലയിലെ അവണൂർ, ചേർപ്പ്, തൃക്കൂർ, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കൊല്ലം ജില്ലയിലെ ആദച്ചനല്ലൂർ എന്നിവയാണ് ഒഴിവാക്കിയത്. നിലവിൽ സംസ്ഥാനത്ത് 109 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 133 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 80 പേരും വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 43 പേർക്കും രോഗം സ്ഥിരീകരിച്ചു. ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇടുക്കിയിലെ ഒരു ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 93 പേർ ഇന്ന് കൊവിഡ് മുക്തി നേടുകയും ചെയ്തിട്ടുണ്ട്.

Share this story