മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്; വിമർശനങ്ങൾക്ക് തിരിച്ചടി

മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്; വിമർശനങ്ങൾക്ക് തിരിച്ചടി

പ്രതിപക്ഷത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എത്രത്തോളം അപഹസിച്ചാലും ആക്ഷേപിച്ചാലും കൊവിഡ് പ്രതിരോധത്തിന് മുന്നിലുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. പി ആർ വർക്കല്ല കേരളത്തിൽ ചെയ്യേണ്ടത്. കൊവിഡ് വ്യാപനം ഇല്ലാതാക്കാനുള്ള നടപടിയാണ്. മരണ സമയത്ത് ഓക്‌സിജൻ പോലും നൽകാതെ എക്‌സൈസ് ജീവനക്കാരോട് ക്രൂരത കാട്ടിയെന്നും ചെന്നിത്തല ആരോപിച്ചു

മുല്ലപ്പള്ളിയുടെ പരാമർശത്തെ കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് വിശദീകരിച്ചു. അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. കോൺഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും അവസരം നോക്കി അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയെ പോലെ ആളുകളെ അപമാനിക്കുന്ന പദപ്രയോഗം ആരും നടത്തിയിട്ടില്ല. താമരശ്ശേരി ബിഷപിനെ നികൃഷ്ട ജീവിയെന്ന് വിൡു. എൻ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു. മുല്ലപ്പള്ളിയുടെ പിതാവ് ഗോപാലനെ പോലും അപമാനിച്ചു. എ വിജയരാഘവൻ രമ്യഹരിദാസിനെ അപമാനിച്ചപ്പോൾ ഒരക്ഷരം മിണ്ടിയില്ല. കായംകുളം എംഎൽഎക്കെതിരായ പദപ്രയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങത് അറിഞ്ഞില്ല

കൊവിഡ് കാലത്തെ സമരം മനോവിഷമമുണ്ടാക്കി. പലവട്ടം ആലോചിച്ചാണ് തീരുമാനമെടുത്തത്. സഹോദരൻമാർ മരിച്ചു വീഴുമ്പോൾ മുഖ്യമന്ത്രി ചെയ്യുന്നത് നീതിയാണോ. സെക്രട്ടേറിയറ്റിലെ സമരത്തിന് സ്വഭാവികമായി ആളുകൾ വന്നു. അതിൽ കേസെടുത്താലും പ്രശ്‌നമില്ല. മന്ത്രി മൊയ്തീനെതിരെയും മുന്ത്രി സുനിൽകുമാറിനെതിരെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്തില്ല. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ മാസ്‌ക് ധരിക്കാതെ ആളുകൾ പങ്കെടുത്തു. കൊലക്കേസ് പ്രതിയും പങ്കെടുത്തു

പമ്പ ത്രിവേണിയിൽ കോടികളുടെ മണൽ വിൽക്കാൻ ശ്രമിച്ചത് കൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രിക്ക് പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. കെഎസ്ഇബിയുടെ വൈദ്യുതിയുടെ പേരിലുള്ള കൊള്ളയെ ജനം ഒറ്റക്കെട്ടായി എതിർത്തു. ചൈനയെ പറ്റി മുഖ്യമന്ത്രി മിണ്ടാത്തത് എന്താണ്. രാഷ്ട്രീയം പറയരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ യുഡിഎഫ് വ്യാപകമായി ഇടപെട്ടു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു

Share this story