തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും സാന്നിധ്യം

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും സാന്നിധ്യം

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ റിക്ഷ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഇയാൾ എത്തിയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായും ജോലി നോക്കുന്ന ഇയാൾ രോഗലക്ഷണം വന്നതിന് ശേഷവും പൂജപ്പുരയിലെ ഒരു സീരിയൽ ഷൂട്ടിംഗിന് പോയിട്ടുണ്ട്

ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതുവരെയുള്ള മിക്ക ദിവസങ്ങളിലും ഓട്ടോ റിക്ഷ ഓടിച്ചിട്ടുണ്ട്. 13ാം തീയതി ഐറാണിമുറ്റം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ആറ്റുകാലിലെ ഇന്ത്യൻ ബാങ്ക്, കാലടി വിനായക സൂപ്പർ മാർക്കറ്റ്, വഴുതക്കാട്, വെള്ളായണി, ആറ്റുകാൽ ദേവി പ്രൈവറ്റ് ആശുപത്രി എന്നിവിടങ്ങളിൽ പോയി

മെയ് 30ന് കരമന നടന്ന ഷൂട്ടിംഗ് സൈറ്റിൽ പോയി. ജൂൺ 3ന് ആനയറ, 5ന് വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര എന്നിവിടങ്ങളിലും ആറാം തീയതി കുളത്തറ, കരമന, പൂജപ്പുര, പാൽക്കുളങ്ങര എന്നിവിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്

ജൂൺ 15ന് ആറ്റുകാൽ ഇന്ത്യൻ ബാങ്ക്, വിനായക മാർജിൻ ഫ്രീ സ്റ്റോർ, ഐറാണിമുട്ടത്തെ ഉത്രം ലാബ് എന്നിവിടങ്ങളിലും സന്ദർശിച്ചിട്ടുണ്ട്‌

 

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും സാന്നിധ്യം

Share this story