സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യമെത്തിച്ചു; മലപ്പുറത്ത് ഒരാൾക്കെതിരെ കേസ്

സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യമെത്തിച്ചു; മലപ്പുറത്ത് ഒരാൾക്കെതിരെ കേസ്

മലപ്പുറം കോട്ടക്കലിലെ സർക്കാർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യമെത്തിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. താനൂർ സ്വദേശി പ്രസാദിനെതിരെയാണ് കേസ്.

കൊവിഡ് കെയർ സെന്റർ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രസാദിന്റെ സുഹൃത്ത് അടുത്തിടെ കുവൈറ്റിൽ നിന്നെത്തിയിരുന്നു. ഇയാളിപ്പോൾ കോട്ടക്കൽ കൊവിഡ് കെയർ സെന്ററിലാണുള്ളത്. ഇയാൾക്കാണ് പ്രസാദ് മദ്യമെത്തിച്ച് കൊടുത്തത്.

Share this story