കൊലവിളി മുദ്രവാക്യം: നാല് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

കൊലവിളി മുദ്രവാക്യം: നാല് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രവാക്യങ്ങളുമായി പ്രകടനം നടത്തിയ നാല് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിലായി. മേഖലാ സെക്രട്ടറി പി കെ ഷഫീഖ്, ഹബീബ് മനയിൽ, ജോളി തളിപ്പാടം, വെനിസദർ എന്നിവരാണ് അറസ്റ്റിലായത്.

മേഖലാ സെക്രട്ടറിക്കെതിരെ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റും നടപടി സ്വീകരിച്ചിട്ടുണ്ട്. ഷഫീഖിനെ സംഘടനയുടെ ചുമതലകളിൽ നിന്നും നീക്കി. കണ്ണൂരിൽ ഷഫീഖിനെ കൊന്നു തള്ളിയതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രവാക്യം

Share this story