ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കണ്ണൂരിലിറങ്ങിയ യാത്രക്കാരനിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കണ്ണൂരിലിറങ്ങിയ യാത്രക്കാരനിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്. കണ്ണൂരിലിറങ്ങിയ യാത്രക്കാരനിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാൻ പൊടിയ എന്നയാളിൽ നിന്നാണ് 432 ഗ്രാം സ്വർണം പിടികൂടിയത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഉസ്മാന്റെ പേരിൽ കസ്റ്റംസ് കേസെടുത്തു. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സർവീസ് ആരംഭിച്ച ശേഷം ഇതാദ്യമായാണ് സ്വർണം പിടികൂടുന്നത്.

Share this story