കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികൻ പള്ളി വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ

കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികൻ പള്ളി വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ

കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികനെ പള്ളി വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് വികാരി ഫാദർ ജോർജ് എട്ടുപറയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് വൈദികനെ കാണാതായത്. തുടർന്ന് നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ കുർബാനക്ക് ശേഷം പത്തരയോടെ പുറത്തുപോയ വൈദികൻ രാത്രിയും തിരിച്ചെത്തിയിരുന്നില്ല. പള്ളിയോട് ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്ന വൈദികൻ കാർ എടുക്കാതെയാണ് പോയത്.

മൊബൈൽ ഫോൺ സൈലറ്റ് മോഡിൽ മുറിയിൽ നിന്ന് കിട്ടിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിലുമായിരുന്നു.

Share this story